08:04pm 09 November 2026
NEWS
നെൽകെജി ക്ലാസുകൾ തുടങ്ങി നേരനുഭവത്തിൻ്റെ നിറവിൽ ലോക പരിസ്ഥിതി ദിനം
06/06/2025  07:35 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നെൽകെജി ക്ലാസുകൾ തുടങ്ങി  നേരനുഭവത്തിൻ്റെ നിറവിൽ ലോക പരിസ്ഥിതി ദിനം

പെരുമ്പാവൂർ : നേരനുഭവത്തിന്റെ നിറവുമായി നെൽ കെ ജി പദ്ധതി പെരുമ്പാവൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് എൽദോസ് കുന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.  നാലുമാസകാലയളവിനുള്ളിൽ പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും നീണ്ടുനിൽക്കുന്ന നെൽകെജി പദ്ധതി സ്കൂളുകളുടെ അക്കാദമികവും ഭൗതികവുമായ കാഴ്ചപ്പാട് മാറ്റുന്നതിന് പര്യാപ്തമെന്നും ,ഉജ്ജ്വലം എന്നും  പങ്കാളികളായ അധ്യാപകർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ നെൽകൃഷി പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണ്. കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പവിഴം ഓയിൽ ആൻഡ് ഫുഡ്സും സംയോജിതമായി നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ആവശ്യമുള്ള ഞാറ് , വിത്ത് , സിവിറ്റ , ഗ്രോബാഗുകൾ എന്നിവ എല്ലാ സ്കൂളുകൾക്കും നൽകി . ഇനി തുടർന്നുള്ള ദിവസങ്ങളിൽ ഓരോ പഞ്ചായത്തിലെയും  കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ കുട്ടി കർഷകർക്ക് തുണയാകുന്നത് .പദ്ധതിയുടെ അവസാനം വാരിക്കോരി സമ്മാനമാണ് കുട്ടികൾക്ക് എംഎൽഎ പ്രഖ്യാപിച്ചത് .കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കുമ്പോൾ കുട്ടികൾ ഭക്ഷണപദാർത്ഥങ്ങൾ കളയുന്ന ശീലം ഒഴിവാക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.പെരുമ്പാവൂർ നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഞാറു വിതരണോദ്ഘാടനം   ജില്ലാ കളക്ടർ  എന്‍.എസ്.കെ ഉമേഷും ,ഇക്കോളജിക്കല്‍ എന്‍ജിനീയറിംഗ് പദ്ധതിയുടെ ഭാഗമായുള്ള ചെണ്ടുമല്ലി കൃഷി   ജില്ലാ പഞ്ചായത്ത്‌ അംഗം ശാരദാ മോഹൻ , സിവിറ്റ വിതരണോദ്ഘാടനം   പവിഴം ഓയില്‍ & ഫുഡ് സ് എം ഡി എൻ.പി. ആൻ്റണിയും ,ഗ്രോബാഗ്‌ വിതരണോദ്ഘാടനം  കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് എൻ എം സലീമും ,നെല്‍വിത്ത് വിതരണോദ്ഘാടനം   ഷൈമി വർഗീസ് ,സ്വാഗതം മുൻ മുൻസിപ്പൽ ചെയർമാൻ  ടി എം സക്കീര്‍ ഹുസൈനും നിർവഹിച്ചു. 

ചടങ്ങിൽ പെരുമ്പാവൂർ  എ ഇ ഒ ബിജിമോൾ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എറണാകുളം പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഇന്ദു നായർ നെൽകെ ജി റിപ്പോർട്ട് അവതരിപ്പിച്ചു.
നെല്‍കെജി - കൃഷിയും സംരക്ഷണവും പദ്ധതിവിശദീകരണം  പെരുമ്പാവൂർ കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ  സിബി വി.ജി  നൽകി. മുതിർന്ന കർഷകനായ ജോൺ ജേക്കബിനെ യോഗം ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ടുമാരായ  മിഥുന്‍ ടി എൻ , മായ കൃഷ്ണകുമാര്‍ , പിപി അവറാച്ചൻ , എൻ പി അജയകുമാർ ,പി .പി  എൽദോസ്, ഷിജി ഷാജി ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശാരദ മോഹൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ആനി മാര്‍ട്ടിന്‍  , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   ജോണ്‍ ജേക്കബ് ,മുൻ മുൻസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്,   ഹെഡ്മിസ്ട്രസ് അനുശ്രീ ,പിടിഎ പ്രസിഡണ്ട്  സലിം കാക്കനാട്ടില്‍  ,എം പി ടി എ പ്രസിഡണ്ട് സമീജ എം എ  ,എസ്എം സി ചെയർമാൻ അബ്ബാസ്‌ മലമുറിഎന്നിവർ ആശംസയും  
പ്രിൻസിപ്പൽ  റീന ജി  നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img